പുള്ളാവൂരിലെ ചെറുപുഴയിലെ ഭീമന്‍ കട്ടൗട്ടുകള്‍ ഫിഫ വരെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് പരപ്പന്‍ പൊയിലില്‍ 55 അടിയില്‍ നെയ്മര്‍ ഉയര്‍ന്നത്.പരപ്പന്‍പൊയിലില്‍ ബ്രസില്‍ ആരാധകര്‍ കാല്‍പന്തുകളിയിലെ യുവരാജാവ് നെയ്മറുടെ 55 അടി ഉയരമുള്ള ഭീമന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് തങ്ങളുടെ സ്‌നേഹവും കൂറും പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് 55 അടി ഉയരവും 13 അടി വീതിയുമുള്ള ഭീമന്‍ കട്ടൗട്ട് ആഹ്ലാദത്തോടെ ആവേശത്തില്‍ ഉയര്‍ത്തിയത്.
ഇതോടെ പരപ്പന്‍പൊയിലെ 45 അടിയുള്ള സി.ആര്‍.7 ന്റെയും 30 അടിയുള്ള മെസിയുടെയും കട്ടൗട്ടുകള്‍ക്ക് ഏറെ മുകളിലായി നെയ്മര്‍.

Post a Comment