ഇളയ മകള്‍ അക്ഷരയോടൊപ്പം ചുവടുവച്ച്‌ ഉലകനായകന്‍ കമല്‍ഹാസന്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള പാര്‍ട്ടിയില്‍ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഉലകനായന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു.
മന്മഥന്‍ അംബു എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ ഹൂ ഈസ് ദ ഹീറോ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവച്ചത്.കമല്‍ഹാസന്റെ 68-ാം പിറന്നാള്‍ ആഘോഷത്തിന്റേതാണ് വീഡിയോ. അഭിനേതാക്കളായ ബിന്ദു പാര്‍വതി,രാധിക ശരത് കുമാര്‍,സിദ്ധാര്‍ത്ഥ്,സംവിധായകരായ പാര്‍ത്ഥിപന്‍,ലോകേഷ് കനകരാജ്,മിഷ്കിന്‍ തുടങ്ങിയവര്‍‌ പങ്കെടുത്തിരുന്നു.

അതേസമയം 35 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ഹാസനും ഒരുമിക്കാന്‍ പോവുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് കമലിന്റെ പുതിയ ചിത്രം.

Post a Comment