കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിൻ്റെ ത്രിദിന വാർഷിക ക്യാമ്പിന് തുടക്കം കുറിച്ചു.നവംബർ 11,12,13 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. വൈകുന്നേരം കൃത്യം 5 മണിക്ക് നടത്തിയ ഫ്ലാഗ് സെറിമണിയോടു കൂടി ക്യാമ്പ് ആരംഭിച്ചു.

സ്കൂൾ മാനേജർ റവ.ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ലിസി ചാക്കോച്ചൻ ത്രിദിന ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.വിൽസൺ ജോർജ് സ്വാഗതമാശംസിച്ചു.കോടഞ്ചേരി പഞ്ചായത്ത് മെമ്പർ ശ്രീ.വാസുദേവൻ മാസ്റ്റർ, താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ല സെക്രട്ടറി ശ്രീ.വി.റ്റി.ഫിലിപ്പ്, ഗൈഡ് വിഭാഗം ജില്ലട്രയിനിംഗ് കമ്മീഷണർ ശ്രീമതി. ത്രേസ്യാമ തോമസ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ.മാത്യു ചെമ്പോട്ടിക്കൽ എന്നിവർ ആശംസകൾ നേർന്നു.സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment