കോഴിക്കോട് താമരശേരിയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കൊയിലാണ്ടിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

താമരശേരി മിനി ബൈപ്പാസില്‍ ആയിരുന്നു അപകടം. ചുങ്കത്ത് നിന്ന് താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. ഒരാളുടെ കാലിനും കൈയ്ക്കും സാരമായ പരുക്കുണ്ട്.

കൊയിലാണ്ടിയില്‍ അപകടകരമായ രീതിയില്‍ സ്വകാര്യബസ് ഓടിച്ചതിന്‍റെ ദൃശ്യങ്ങളാണിത്. ബസ് ഇറങ്ങി നടക്കുന്നതിനിടെ തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. മല്‍സരയോട്ടം നടത്തി ഓടിയെത്തിയ ബസാണ് ഇടതുവശത്തിലൂടെ മുന്നിലുള്ള ബസിനെ മറികടന്നത്. മല്‍സരയോട്ടം നടത്തിയ ഈ ബസുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഇരു ഡ്രൈവര്‍മാരുടേയും ലൈസന്‍സ് തല്‍ക്കാലത്തേയ്ക്ക് റദ്ദാക്കുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്.



Post a Comment