പേരക്കുട്ടികളെ രക്ഷിക്കാനായി പിതാവ് വാക്കത്തിയെടുത്ത് വീശിയപ്പോള്‍ മകന്‍റെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു



ഇടുക്കി: ഉടുമ്ബന്‍ചോല ചെമ്മണ്ണാര്‍ പാമ്ബുപാറയില്‍ പിതാവിന്‍റെ വെട്ടേറ്റ് മകന്‍ മരിച്ചു. പാമ്ബുപാറ മൂക്കനോലിയില്‍ ജെനിഷാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ എത്തിയ ജെനിഷ് മക്കളെയും പിതാവായ തമ്ബിയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പേരക്കുട്ടികളെ രക്ഷിക്കാനായി തമ്ബി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനിഷിന്‍റെ കൈയ്ക്ക് വെട്ടേറ്റു. ഉടന്‍ തന്നെ ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ജെനിഷിന്‍റെ പിതാവ് തമ്ബിയെ ഉടുമ്ബന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment