ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ പെരുമ്പാമ്പിന്റെ വയറ്റിൽ അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തി. എവർഗ്ലേഡ്സിലുള്ള ഒരു ദേശീയോദ്യാനത്തിലാണ് വയർ അസാധാരണമായി വീർത്ത നിലയിൽ ബർമ്മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 18 അടിയോളം നീളമുള്ള പാമ്പിനെ ദയാവധത്തിന് വിധേമാക്കിയ ശേഷം വയർ കീറി നടത്തിയ പരിശോധനയിലാണ് വയറ്റിൽ ചീങ്കണ്ണിയെ കണ്ടെത്തിയത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ചീങ്കണ്ണിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലിയ ചർച്ചയായി. ശാസ്ത്രജ്ഞയായ റോസി മൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഭയാനകമായ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്.
ഫ്ളോറിഡയിൽ ബർമ്മീസ് പെരുമ്പാമ്പുകളെ ദയാവധത്തിനു വിധേയമാക്കണമെന്ന് നിയമമുണ്ട്. ക്രമാതീതമായി പെറ്റുപെരുകുന്ന ബർമ്മീസ് പെരുമ്പാമ്പുകൾ തദ്ദേശീയമായ ജീവജാലങ്ങൾക്കും സ്വാഭാവിക പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയർത്തുന്നതിനാലാണിത്.
വീഡിയോ


Post a Comment