കൊല്ലത്ത് ദേശീയപാതയില്‍ പരിക്കേറ്റ നിലയില്‍ കണ്ട മയില്‍ ചത്തു ? ദേശീയ പക്ഷിയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കേസ്


ചവറ : ദേശീയപാതയില്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. നീണ്ടകര പുത്തന്‍തുറ എ.എം.സി മുക്കിന് സമീപം വ്യാഴാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം.വാഹനം ഇടിച്ച്‌ മയില്‍ ചത്തു എന്ന ആരോപണത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ മയിലിന്റെ പിടലി ഒടിഞ്ഞ നിലയിലായിരുന്നു.

 പ്രദേശത്തെ സി.സി. ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും വാഹനം തട്ടിയതായി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കോന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി.സുന്ദരന്‍ പറഞ്ഞു. അടുത്ത കാലത്തായി ഈ പ്രദേശത്ത് മയിലുകള്‍ വരുന്നുണ്ട്. ചത്ത മയിലിന് മൂന്ന് വയസ് പ്രായം വരുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് മയിലിനെ കോന്നി വെറ്ററിനറി ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തി.

Post a Comment