തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചൽ പ്രദേശിൽനിന്നുമായി ഇതുവരെ പിടിച്ചെടുത്തത് 122 കോടിയിലേറെ രൂപയുടെ വസ്തുക്കൾ. പണം, മദ്യം, പാരിതോഷികങ്ങൾ ഉൾപ്പെടെയാണിത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പലമടങ്ങ് വർധനയാണ് ഇത്തവണ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

മദ്യനിരോധനമുള്ള ഗുജറാത്തിൽനിന്ന് ഇതുവരെ പിടിച്ചെടുത്തത് മൂന്ന് കോടി 86 ലക്ഷം രൂപയുടെ ഒരു ലക്ഷത്തിലേറെ ലീറ്റർ മദ്യം. ചെറിയ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽനിന്ന് പിടിച്ചെടുത്തത് പതിനേഴരക്കോടി രൂപയുടെ ഒൻപത് ലക്ഷത്തിലേറെ ലീറ്റർ മദ്യം.ഹിമാചലിൽനിന്ന് പണമായി 17 കോടി 18 ലക്ഷം രൂപയും പതിനേഴരക്കോടിയുടെ മദ്യവും, ഒരു കോടി 20 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ, 13 കോടി 99 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങൾ.

മറ്റ് സമ്മാനങ്ങൾ 41 ലക്ഷം. ആകെ 50 കോടി 28 ലക്ഷം രൂപ. ഗുജറാത്തിൽനിന്ന് ആകെ പിടിച്ചെടുത്തത് 71 കോടി 88 ലക്ഷം രൂപ മൂല്യം വരുന്ന വസ്തുക്കൾ. പണമായി 66 ലക്ഷം, മദ്യം മൂന്ന് കോടി 86 ലക്ഷം. 94 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ. ഒരു കോടി 86 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങൾ. DRI മുദ്ര തുറമുഖത്തുനിന്ന് പിടിച്ച 64.56 കോടിയുടെ കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽനിന്ന് ഈ തിഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ഗുജറാത്തിൽ രണ്ടിരട്ടിയും ഹിമാചലിൽ അഞ്ചിരട്ടിയുമാണ് വർധന.




Post a Comment