🛑

*_കെ എസ് ആർ ടി സി ബസിൽ യാത്രക്കാർക്ക് നേരെ വനിതാ കണ്ടക്ടറുടെ തെറിയഭിഷേകം_*

*_തിരുവനന്തപുരം_* : _യാത്രക്കാർക്ക് നേരെ തെറിയഭിഷേകവുമായി കെ എസ് ആർ ടി സി വനിതാ കണ്ടക്ടർ. ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. നിർത്തിയിട്ട ബസിൽ കയറിയ യാത്രക്കാർക്ക് നേരെയായിരുന്നു കണ്ടക്ടറുടെ അസഭ്യവർഷം. പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കം യാത്രക്കാരെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു. . ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്_.

_ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസിൽ യാത്രക്കാർ കയറിയപ്പോഴായിരുന്നു കണ്ടക്ടറുടെ ഹാലിളക്കം. ബസിലിരുന്ന് തനിക്ക് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നും കണ്ടക്ടർ പറഞ്ഞു. ഇതോടെ താങ്കൾ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂ എന്ന് യാത്രക്കാർ പറഞ്ഞെങ്കിലും കണ്ടക്ടർ ക്ഷുഭിതയായി. പിന്നാലെ അസഭ്യ വർഷമായിരുന്നു. തന്നെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ലെന്നും കണ്ടക്ടർ ഗീർവാണം മുഴക്കി_.

_അസഭ്യവര്‍ഷം തുടര്‍ന്നതോടെ ചില യാത്രക്കാര്‍ ആദ്യം ബസില്‍നിന്നിറങ്ങി. ഇറങ്ങാന്‍ കൂട്ടാക്കാത്തവരെ കണ്ടക്ടര്‍ വീണ്ടും തെറിവിളിച്ചു. ഇതോടെ യാത്രക്കാരെല്ലാം ബസില്‍നിന്ന് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചോടെ കെ.എസ്.ആര്‍.ടി.സി.യിലും പരാതി എത്തി_.

_ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങൾ കെ എസ് ആർ ടി സി അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല_.



 ഫുൾ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇

Post a Comment