പാലക്കാട് : കോയമ്ബത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്ഫോടനത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലീസ്.
പ്രതികള്‍ ലക്ഷ്യമിട്ടത് സ്ഫോടന പരമ്ബര എന്നും സംശയം ഉണ്ട് . സ്ഫോടന ചേരുവകള്‍ വാങ്ങിയതില്‍ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട് .സ്ഫോടക വസ്തുക്കള്‍ പലര്‍ പലപ്പോഴായി വാങ്ങി മുബീന്റെ വീട്ടില്‍ സൂക്ഷിച്ചു.എല്ലാത്തിന്റെയും മാസ്റ്റര്‍ മൈന്‍ഡ് ജമേഷ മുബീന്‍ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം
സ്ഫോടക വസ്തുക്കള്‍ എങ്ങനെ വാങ്ങി എന്നതാണ് പരിശോധിക്കുന്ന മറ്റൊരു കാര്യം . ഓണ്‍ലൈന്‍ ആയി വാങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട് . പ്രമുഖ ഈ കൊമേഴ്‌സ് സൈറ്റുകളോട് വിവരം തേടി പോലിസ് കത്തെഴുതി. അങ്ങനെ ആണ് വാങ്ങിയതെങ്കില്‍ ആരാണ് വാങ്ങിയത്, പണം എങ്ങനെ അടച്ചു, ഡെലിവറി നല്‍കിയ സ്ഥലം എന്നിവയുടെ വിവരമാണ് ശേഖരിക്കുന്നത്.
കോയമ്ബത്തൂരില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ നടത്തിയ പൊട്ടാസ്യം നൈട്രേറ്റ്, സല്‍ഫര്‍ വില്പനകളുടെ വിവരം ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയോട് ചോദിച്ചിട്ടുണ്ട് . അതേസമയം മുബീന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തില്‍ ആണ്. വീടുകളിലും ജോലി സ്ഥലങ്ങളിലും പോലിസ് റെയ്ഡ് നടത്തി. വിന്‍സെന്റ് റോഡിലുള്ള മുബീന്റെ അടുപ്പക്കാരില്‍ ഒരാളെ ഏറെ നേരം ചോദ്യം ചെയ്തു. ഇയാളുടെ ലാപ്ടോപ് അന്വേഷണസംഘം പിടിച്ചെടുത്തു.ലാപ്ടോപ് പോലിസ് സൈബര്‍ അനലൈസിനായി കൈമാറിയിട്ടുണ്ട് .അതേസമയം കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്.
മുബിന്റെ അടുപ്പക്കാരില്‍ ചിലര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ അറസ്റ്റില്‍ ആയ അഞ്ചു പ്രതികളെ പോലീസിനു മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനോടകം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കോയമ്ബത്തൂരില്‍ ക്യാമ്ബ് ചെയ്യുന്ന DIG യുടെ നേതൃത്വത്തിലുള്ള NIA സംഘവും പ്രാഥമിക വിവരശേഖരണം തുടരുന്നുണ്ട്. പോലീസ് കണ്ടെടുത്ത 75 KG സ്ഫോടക ചേരുവകള്‍ എങ്ങനെ ശേഖരിച്ചു എന്നതിന്റെ ചുരുള്‍ അഴിക്കാനാണ് ശ്രമം.വിവിധ ഫോറന്‍സിക് പരിശോധനകളുടെ പ്രാഥമിക ഫലം ഇന്ന് അന്വേഷണ സംഘത്തിനു കിട്ടിയേക്കും

Post a Comment