മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിന്മയി ശ്രീപ്രസാദ്. ധാരാളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആണ് ഇവർ ആലപിച്ചിട്ടുള്ളത്. ഇതുകൂടാതെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. കാജൽ അഗർമാർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇവർ ശബ്ദം നൽകിയിട്ടുണ്ട്. 2014 വർഷത്തിൽ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. രാഹുൽ രവീന്ദ്രൻ എന്ന വ്യക്തിയെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. അടുത്തിടെ ആയിരുന്നു ഇവർക്ക് ഇരട്ട കുട്ടികൾ പിറന്നത്.
സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു താരം ഈ വിശേഷവാർത്ത അറിയിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആയിരുന്നു താരത്തിന് ജനിച്ചത്. എന്നാൽ ഗർഭിണിയായ വിവരം ഒന്നും തന്നെ താരം സമൂഹം മാധ്യമങ്ങൾ വഴി പറഞ്ഞിരുന്നില്ല. പെട്ടെന്നൊരു ദിവസം ആയിരുന്നു കുട്ടികളുടെ ഫോട്ടോ പങ്കുവെച്ചത്. അതുകൊണ്ടുതന്നെ മിക്ക ആളുകളും സംശയിച്ചത് ഇത് വാടക ഗർഭപാത്രം വഴി ഉണ്ടായ കുട്ടികൾ ആയിരുന്നു എന്നാണ്.
അടുത്തിടെ നയൻതാര വാടക ഗർഭപാത്രം വഴി രണ്ട് ആൺകുട്ടികളുടെ അമ്മ ആയിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ആയിരുന്നു വഴിവെച്ചത്. നൊന്ത് പ്രസവിക്കാത്തവർ ഒന്നും അമ്മയല്ല എന്നും മക്കളെ പാലൂട്ടി വളർത്താൻ ഭാഗ്യം ലഭിക്കാത്ത അമ്മമാർ ഒന്നും സ്ത്രീകൾ അല്ല എന്നുമൊക്കെ ആയിരുന്നു കേരളത്തിലെ അമ്മാവൻമാരും അമ്മായിമാരും സദാചാരപ്രസംഗം നടത്തിയത്. എന്നാൽ ഇവറ്റകളെ ഒന്നും വകവയ്ക്കാതെ സ്വന്തം ജീവിതം അടിച്ചുപൊളിച്ചു ജീവിക്കുകയാണ് നയൻതാരയും ഭർത്താവും. ഇതിന് പിന്നാലെ ആണ് ചിന്മയയി കൂടി വിമർശനത്തിന് വിധേയ ആയത്.
ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. തന്റെ ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്ന ചിത്രമാണ് ചിന്മയി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. ഇതുമാത്രമല്ല ഗർഭിണി ആയിരുന്ന സമയത്ത് എടുത്ത ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഈ കുട്ടികളെ താരം തന്നെ പ്രസവിച്ചതാണ് എന്ന് മലയാളികൾക്ക് ഉറപ്പായി. പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും നയൻതാര ഇവരെ കണ്ടു പഠിക്കണം എന്നുമാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

Post a Comment