മരണം അടുത്തെത്തിയെന്ന് അറിയിക്കുന്ന 8 ശകുനങ്ങള്‍ ഇവയാണ്. മരണത്തിനു മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍, പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം. മരണ ദൂതുമായി എത്തുന്ന ചില ശകുനങ്ങള്‍ ഉണ്ട്. ഇത്തരം ശകുനങ്ങളെ ആരും കാര്യമായി എടുക്കുകയില്ല എന്നതാണ് മറ്റൊരു കാര്യം
എന്നാല്‍, ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. ഭൂമിയില്‍ മരണത്തിന്റെ സന്ദേശവാഹകരാണ് ഇത്തരത്തിലുള്ള ചില ശകുനങ്ങള്‍. മരണമെന്ന സത്യത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ അത് ഉണ്ടാക്കുന്ന വേദനയും വളരെ വലുതായിരിക്കും. നമുക്ക് പ്രിയപ്പെട്ടൊരാള്‍ പെട്ടെന്നൊരു ദിവസം എല്ലാം ഉപേക്ഷിച്ച് യാത്രയാവുന്ന അവസ്ഥ ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവായിരിക്കും ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്തൊക്കെ ശകുനങ്ങളാണ് ഇത്തരത്തില്‍ മരണത്തിനു മുന്നോടിയായി കാണിക്കുന്നത് എന്ന് നോക്കാം.
അതും മരണ ലക്ഷണങ്ങളില്‍ ഒന്നാണ്. മരണസന്ദേശം കൊണ്ടുള്ള വരവാണ് വവ്വാലിന്റേതും മരം കൊത്തിയുടേയും എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പണ്ടു കാലത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പലപ്പോഴും വിശ്വാസത്തിന്റെ ഭാഗമാണ് എന്നതാണ് സത്യം. ഇവക്കൊന്നും ശാസ്ത്രീയമായി യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ലെന്നതാണ് സത്യം.
മൂങ്ങയെ കാണുന്നത്
പക്ഷികളില്‍ തന്നെ മൂങ്ങയെ അസാധാരണ സമയങ്ങളില്‍ വീട്ടിലോ വീടിന്റെ പരിസരങ്ങളിലോ കാണപ്പെടുന്നതും നമുക്ക് പ്രിയപ്പെട്ടയാള്‍ക്ക് മരണം സംഭവിക്കും എന്നതിന്റെ സൂചനയാണ്. എന്നാല്‍, ഇത്തരം ലക്ഷണങ്ങളിലൂടെ മാത്രം ആരുടേയും മരണം പ്രവചിക്കാന്‍ കഴിയില്ല എന്നത് മറ്റൊരു സത്യം. എങ്കിലും പലരുടേയും ഉള്ളില്‍ ഉറച്ച് പോയിട്ടുള്ള വിശ്വാസങ്ങളാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വീണ്ടും പ്രാധാന്യം നല്കാന് കാരണം. എന്നാല്‍, ഇവയെല്ലാം ശകുനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ, പലപ്പോഴും ഇത്തരം ശകുനങ്ങള്‍ക്ക് നമ്മുടെ വിശ്വാസത്തിന്റെ മേലുള്ള പ്രാധാന്യം മാത്രമാണ് ഉള്ളത്. ഇത്തരം ശകുനങ്ങള്‍ ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. അതുകൊണ്ട് തന്നെ, ഇത്തരം വിശ്വാസങ്ങള്‍ക്ക് പുറകില്‍ പ്രധാനമായും ഉള്ളത് കാലങ്ങളായി നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞ് വെച്ച കാര്യങ്ങള്‍ തന്നെയാണ്.

Post a Comment