ഫോബ്സ് മാഗസിന്‍റെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ ഒന്നാമത്. എട്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ അല്ലാതെ ഒരു താരം പട്ടികയില്‍ മുന്നിലെത്തുന്നത്.

ലോകഫുട്ബോളിലെ തലമുറമാറ്റത്തിന്റെ സൂചന നല്‍കുന്നതാണ് ഫോര്‍ബ്സ് മാസിക പുറത്തിറക്കിയ പട്ടിക. 128 മില്യണ്‍ ഡോളറാണ് ഇരുപത്തിമൂന്നുകാരനായ എംബപ്പെയുടെ 2022–23 വര്‍ഷത്തേക്കുള്ള പ്രതിഫലത്തുക. 120 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാമതുള്ള പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിഫലം 100 മില്യണ്‍ ഡോളര്‍ ആണ്. 87 മില്യണ്‍ ഡോളറുമായി ബ്രസീലിന്റെ നെയ്മാര്‍ നാലാമതും 53 മില്യണ്‍ ഡോളറോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ അഞ്ചാമതുമാണ്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേക്കേറിയ യുവതാരം ഏര്‍ലിങ് ഹാലന്‍ഡ് ചരിത്രത്തിലാദ്യമായി പട്ടികയില്‍ ആദ്യപത്തില്‍ ഇടംപിടിച്ചു. 39 മില്യണ്‍ ഡോളറാണ് ആറാം സ്ഥാനത്തുള്ള ഹാലന്‍ഡിന്റെ പ്രതിഫലത്തുക. മുപ്പതില്‍ താഴെ പ്രായമുള്ളവരില്‍ ആദ്യപത്തില്‍ ഇടംനേടിയത് എംബപ്പെയും ഹാലന്‍ഡും മാത്രമാണ്.


മലയോര വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW  ക്ലിക്ക് ചെയ്യുക  👇👇👇

https://chat.whatsapp.com/IvBYmFO6VeeDhT2ApuKONI


Post a Comment