ഭക്ഷണം ഓര്‍ഡർ ചെയ്തു; പിന്നീട് ഡെലിവറി ബോയിയുടെ നിരന്തരശല്യം; യുവതിയുടെ കുറിപ്പ്


ഒരു ഡെലിവറി ബോയിയിൽ നിന്നു നേരിട്ട മോശം അനുഭവം പങ്കുവച്ച് അധ്യാപികയായ ശ്രീജ സി. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് തോന്നുന്നതെന്നും കുട്ടികൾക്ക് ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് മനസ്സിലാകുന്നില്ലെന്നും ശ്രീജ പങ്കുവച്ച കുറിപ്പിൽ പറയുന്നു

ശ്രീജയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഇടയ്ക്കെങ്കിലും ആഹാരത്തിന് സ്വിഗ്ഗിയെ ആശ്രയിക്കുന്ന ഒരാളാണ് ഞാൻ. കോളജിലേക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കരുതാത്ത ദിവസങ്ങളിലാണ് കൂടുതലും ഞാൻ സ്വിഗ്ഗിയെ ആശ്രയിക്കുക.കോളജിന്റെ റിസപ്ഷനിലേക്ക്, വരുന്ന ഡെലിവറി പാർട്ണേഴ്സ് ആഹാരം എത്തിക്കുകയും ഏതെങ്കിലും ഒരു ഓഫീസ് സ്റ്റാഫ് അത് എന്റെ ഡിപ്പാർട്ട്മെന്റിൽ കൊണ്ട് തരികയുമാണ് പതിവ്.

കഴിയുമ്പോഴേക്കും അതിലേക്ക് മെസ്സേജ് അയക്കുകയും ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. ചില പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെയാണ് ഇത്തരം ആപ്പുകളെ വിശ്വസിക്കുന്നത്’.

Post a Comment