കോണ്‍ഗ്രസുമായി ബന്ധമുള്ള രണ്ട് സന്നദ്ധസംഘടനകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കി. സോണിയ ഗാന്ധി അധ്യക്ഷയായ ഇരുസംഘടനകളിലും രാഹുല്‍ ഗാന്ധി ട്രസ്റ്റിയാണ്. ചൈനീസ് സര്‍ക്കാരില്‍ നിന്നും, സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സിയില്‍ നിന്നും സംഭാവന സ്വീകരിച്ചുവെന്ന ആരോപണം രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെയുണ്ട്.





പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെത്തുന്ന പണം സംഘടനയ്ക്കായി വകമാറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഘടനകള്‍ക്കെതിരായ വിവിധ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ 2020 ജൂലൈയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രാലയതല സമിതി രൂപീകരിച്ചിരുന്നു

Post a Comment