ഭർത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ 34കാരി ഭാര്യ പത്താം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ കൂടിയായ ഉപാസന റാവത്താണ് താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ പത്താം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്.

എട്ടുവർഷം മുൻപാണ് എൻജിനിയർ ആയ നിഹാര്‍ രഞ്ജന്‍ റൗത്ത്റെയുമായി ഉപാസനയുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഇടയിൽ കഴിഞ്ഞ രണ്ടുവർഷമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഭർത്താവ് മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നെന്നും പൊലീസ് പറയുന്നു. വിവാഹമോചന നോട്ടീസ് കിട്ടിയ ദിവസം തന്നെയാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പും യുവതി എഴുതി വച്ചിരുന്നു. പിന്നാലെ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Post a Comment