ബസ് സ്റ്റാൻഡിലും സ്കൂൾ ഗ്രൗണ്ടിലുമെല്ലാം വിദ്യാർഥികൾ അടിപിടി കൂടുന്ന വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സ്കൂളിലെ രണ്ട് ഗ്യാങ്ങുകളും രണ്ട് വ്യത്യസ്ത സ്കൂളിലെ വിദ്യാർഥികളും തമ്മിലാകും ഈ അടിപിടി. എന്നാൽ സ്നേഹത്തിന്റെ പേരിൽ രണ്ട് വിദ്യാർഥിനികൾ വഴക്കിടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഒരു ആൺകുട്ടിയുടെ പേരിൽ രണ്ട് പെൺകുട്ടികൾ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. പരസ്പരം മുടിക്കുത്തിന് പിടിച്ചും വലിച്ച് തള്ളിത്താഴെയിടാൻ ശ്രമിച്ചും ചവിട്ടിയും പെൺകുട്ടികൾ അടിപിടി കൂടുന്നത് വീഡിയോയിൽ കാണാം. ജാർഖണ്ഡിലെ ഒരു സ്കൂളിൽ നിന്നുള്ളതാണ് ഈ വീഡിയോ.
പെൺകുട്ടികളെ സമാധാനിപ്പിക്കാനും പിടിച്ചുമാറ്റാനും സുഹൃത്തുക്കൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കൈയടിച്ചും ആർപ്പുവിളിച്ചും പെൺകുട്ടികളെ തമ്മിലടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സഹപാഠികളായ ആൺകുട്ടികളുടെ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം. ജാർഖണ്ഡിലെ ഹസരിബാഗിലെ അനന്താ കോളേജിലാണ് സംഭവം നടന്നത്. കാന്റീനിന്റെ മുന്നിലായിരുന്നു പെൺകുട്ടികളുടെ തമ്മിൽതല്ല്.
ഇതിന്റെ വീഡിയോ നിരവധി പേർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പലരും ഇതു ആഘോഷമാക്കുന്ന തരത്തിലുള്ള ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് ഗായകൻ ഹിമേഷ് രേഷ്മിയയുടെ 'നിക്മാ കിയാ ഇസ് ദിൽ നേ' എന്ന പാട്ട് പശ്ചാത്തലത്തിൽ എഡിറ്റ് ചെയ്ത് ചേർത്താണ് ആഷിൻ ഖാൻ എന്ന ട്വിറ്റർ യൂസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം👇👇👇

Post a Comment