കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ.സന്തോഷ് സ്കറിയ നിർവഹിച്ചു. ഏറെക്കാലമായി ഉപയോഗശൂന്യമായിരുന്ന കളിസ്ഥലം ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ യന്ത്ര സഹായത്താൽ, എല്ലാവരും ഒരേമനസ്സോടെ പ്രവർത്തിച്ച് വീണ്ടെടുക്കുകയായിരുന്നു.
വാർഡ് മെമ്പർ ശ്രീമതി റോസമ്മ കയത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വിശാലമായ കളിസ്ഥലം ഉണ്ടാക്കുവാൻ പരിശ്രമിച്ച ഏവരെയും, ചടങ്ങിൽ സംസാരിച്ചവർ അനുമോദിച്ചു.
പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ, ഹെഡ്മിസ്ട്രസ് ആൻസി തോമസ്, മാതാപിതാക്കൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് മഹാമാരി രണ്ടു വർഷത്തോളം നിർത്തിവെപ്പിച്ച സ്കൂൾകായികമേള നവീകരിച്ച കളിസ്ഥലത്ത്തന്നെ നടത്താനായത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. മൂന്ന് ഗ്രൂപ്പുകളായിതിരിഞ്ഞ് അത്യന്തം വാശിയോടും മത്സരബുദ്ധിയോടും കൂടി നടത്തപ്പെട്ട സ്കൂൾകായികമേള വിദ്യാർത്ഥികൾക്ക് ഉത്സവലഹരി പ്രധാനംചെയ്തു.
സീനിയർ അദ്ധ്യാപകൻ ജോയ് ജോർജ് വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു. അധ്യാപകരായ അൽഫോൻസ അഗസ്റ്റിൻ, ഡയസ് ജോസ് ,ഷബീർ കെ.പി , അഖില ബാബു, അനുപമ ജോസഫ്, സി. സ്നേഹ, ജിറ്റോ തോമസ് എന്നിവർ നേതൃത്വം നൽകി.


Post a Comment