മാറിടത്തിൽ വളരെ നേരത്തെ തന്നെ വേദനയുണ്ടായി, ആരോടും സംസാരിക്കാതെ സൈലന്റായി'; ​ഗർഭകാലത്തെ കുറിച്ച് മഷൂറ

മോഡൽ‌, ബി​ഗ് ബോസ് താരം എന്നീ നിലകളിലും യുട്യൂബറായും ആരാധകരെ സമ്പാദിച്ച് കൊണ്ടിരിക്കുന്ന സോഷ്യൽമീഡിയ താരമാണ് ബഷീർ ബഷി. ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് ബഷീറിന് സോഷ്യൽമീ‍ഡയിയിൽ ആരാധകരുണ്ടായതും താരം യുട്യൂബ് ചാനൽ ആരംഭിച്ചതും.

ബഷീറിലടെയാണ് താരത്തിന്റെ കുടുംബത്തേയും പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. അങ്ങനെ താരത്തിന്റെ രണ്ട് ഭാര്യമാരും മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി. താൻ രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്ന് ബഷീർ തന്നെയാണ് ബി​ഗ് ബോസിൽ വെച്ച് വെളിപ്പെടുത്തിയത്.



അതിൽ താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയുമായുള്ള ബഷീറിന്റെ വിവാഹം 2018 ആയിരുന്നു. ആദ്യ ഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെപ്പോലെയാണ് കഴിയുന്നത്. മഷൂറയും സുഹാനയും തമ്മിലുള്ള ഒരുമയും സ്നേഹ​വും പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതേസമയം മഷൂറ ഇപ്പോൾ ആദ്യത്തെ തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

ഏറെ നാൾ ആ​ഗ്രഹിച്ച് വരുന്ന കുഞ്ഞായതുകൊണ്ട് തന്നെ കുടുംബത്തിൽ എല്ലാവരും ആഹ്ലാദത്തിലാണ്. നാലാം മാസത്തിലേക്ക് കടന്ന മഷൂറ തന്റ ഇതുവരയെുള്ള ​ഗർഭകാലത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിട്ടുണ്ട്

Post a Comment