ആ പയ്യന്‍ ആണെങ്കില്‍ എന്നെ നോക്കുന്നത് പോലുമില്ല, അവന്‍ ശ്രദ്ധിക്കാന്‍ വേണ്ടി അവിടെ കിടന്ന് എന്തോക്കെയോ കോപ്രായങ്ങള്‍ കാണിച്ചു; തായ്‌ലന്റ് യാത്രയിലെ രസകരമായ സംഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍
ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികാ സ്ഥാനത്തേക്ക് വളര്‍ന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലെ സുഹ്‌റയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സാനിയ അരങ്ങേറ്റം കുറിക്കുന്നത്.
തുടര്‍ന്ന് 2018ല്‍ ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ നായിക പദവിയിലേക്ക് ഉയര്‍ന്നു. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിന്നുവിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി താരം മാറുകയായിരുന്നു.
മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളും പ്രേക്ഷക പ്രശംസ നേടി. സിനിമ തിരക്കുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സാനിയ.
ഇതിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. അടുത്തിടെ താരം മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു.
യാത്ര ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
യാത്രകള്‍ വളരെ ഇഷ്ടപ്പെടുന്ന താരമാണ് സാനിയ. കുടുംബത്തിന് ഒപ്പവും അല്ലാതെയും താരം യാത്രകള്‍ ചെയ്യാറുണ്ട്. ഇപ്പോഴിത കുടുംബത്തോടൊപ്പം തായ്‌ലന്റിലേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ രസകരമായ സംഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ രസകരമായി ഈ കാര്യം പറഞ്ഞത്. ‘തായ്‌ലന്റില്‍ കുടുംബത്തോടൊപ്പം യാത്ര പോയിരുന്നു. അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെയുണ്ടായിരുന്നു.



Post a Comment