ഇത്തവണത്തെ മലയാളം ബിഗ് ബോസ് ചര്‍ച്ച ചെയ്യപ്പെട്ടതുപോലെ മറ്റൊരു സീസണും ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. സീസണ്‍ ഫോറിലെ എല്ലാ മത്സരാര്‍ത്ഥികളും മികച്ചവര്‍ തന്നെയായിരുന്നു. ഫൈനല്‍ റൗണ്ട് വരെ എത്തണം എന്ന വാശിയോട് കൂടി തന്നെയാണ് ഷോയിലേക്ക് പ്രവേശിച്ചതും. എന്നാല്‍ അപ്രതീക്ഷിതമായി ചിലരൊക്കെ പുറത്തു പോകേണ്ടി വന്നു.

മറ്റു ചിലരെ പുറത്താക്കേണ്ടി വന്നു. മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് നടിയും മോഡലുമായ നിമിഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വസ്ത്രധാരണയുടെ പേരില്‍ പലപ്പോഴും നിമിഷക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും വളരെ മനോഹരമായ രീതിയില്‍ തന്നെ മറുപടി കൊടുക്കാറുണ്ട് നിമിഷ.




ഇതിനിടെ ഷോയില്‍ വെച്ച് തന്റെ വസ്ത്രധാരണയുടെ പേരില്‍ ദില്‍ഷയും വിമര്‍ശിച്ചു എന്ന് പലതവണകളിലായി നിമിഷ പറഞ്ഞു. ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ വീഡിയോയ്ക്ക് നിമിഷ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോയ്ക്കാണ് നിമിഷ കമന്റുമായി എത്തിയത്.

എന്റെ ഡ്രസ്സിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി എന്നായിരുന്നു ദില്‍ഷുടെ വീഡിയോയ്ക്ക് നിമിഷയുടെ കമന്റ്. ഇതോടെ ദില്‍ഷ മറുപടിയുമായി എത്തി. ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ആരെങ്കിലും അവള്‍ക്ക് ആ വീഡിയോ അയച്ചു കൊടുക്കൂ, ഓര്‍മ്മ ഉണരട്ടെ എന്ന് നിമിഷ ഇതിന് മറുപടി നല്‍കി. പിന്നാലെ ഈ വീഡിയോയും കമന്റും ലേ ദിലു, എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്ന കുറിപ്പോടെ തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ. ശേഷം ഇതേ കുറിച്ചുള്ള നിരവധി സ്റ്റോറി താരം പങ്കിട്ടു. ഇതെല്ലാം ഇപ്പോള്‍ വലിയ ചര്‍ച്ചായായി മാറിയിരിക്കുകയാണ്.

Post a Comment