പ്രതിഭകളെ ആദരിച്ചു 
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ

മുക്കം ഉപജില്ല ഒക്ടോബർ 13, 14 തീയതികളിലായി  സംഘടിപ്പിച്ച ശാസ്ത്രതോത്സവത്തിൽ വിവിധ മേളകളിൽ  മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭകളെ സ്കൂളിൽ ആദരിച്ചു.27 കുട്ടികളാണ് മേളയിൽ മാറ്റുരച്ചത്.  വിദ്യാർത്ഥികൾക്കുള്ള  സർട്ടിഫിക്കറ്റുകളും, മോമെന്റോയും കുന്നമംഗലം ബി ർ സി ട്രെയിനർ ശ്രീ ഹാഷിദ് കെ.  സി വിതരണം ചെയ്തു. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണെന്നും ആ കഴിവുകളെ പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഹാഷിദ് സാർ കുട്ടികളോട് ആവശ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിൽ ആശംസ അറിയിച്ചു.

Post a Comment