മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട താരദമ്പതിളാണ് ബിജുമേനോനും സംയുക്ത വർമയും, സിനിമയിൽ ജോഡികളായി എത്തിയ ഇവർ ജീവിതത്തിലും ജോഡികളായി മാറുക ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു ഇവർ അഭിനയിച്ച സിനിമകൾ ഒക്കെ ഏറെ ശ്രദ്ധ നേടിയത്. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തിന് പിന്നാലെയായാണ് താരം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് സംയുക്ത വര്‍മ്മ.ആ സമയത്ത് ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് അഭിനയലോകത്തിലേക്ക് എപ്പോൾ തിരിച്ചു വരുമെന്നാണ്. അതിനൊക്കെ തന്നെ താരം മറുപടി പറഞ്ഞിരുന്നില്ല
ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംയുക്ത വർമ്മ പറഞ്ഞ വാക്കുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പഴശ്ശിരാജയിലെ നായിക വേഷം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം, എനിക്ക് ചരിത്ര പ്രാധാന്യമുള്ള പഴശ്ശിരാജയിലെ കനിഹ അഭിനയിച്ച വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു ഞാൻ അത് വേണ്ടന്ന് വെക്കുക ആയിരുന്നു. കാരണം എന്റെ മകൻ വളരെ ചെറിയ കുട്ടി ആയിരുന്നു. കൂടാതെ ‘അമ്മ എന്ന ഫീൽ ഞാൻ ആസ്വദിക്കുന്ന സമയം ആയിരുന്നു എന്നതും കൊണ്ടാണ് ഇത്തരത്തിലൊരു ചിത്രം ഉപേഷിക്കാനായി കാരണം ആയതെന്നാണ് താരം പറയുന്നത്

Post a Comment