കോഴിക്കോട് നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കോര്‍പറേഷന്‍. നഗരത്തില്‍ തട്ടുകട കച്ചവടം അനുവദിച്ച നിശ്ചിത സ്ഥലത്ത് മാത്രമേ ഇനി നടത്താനാകൂ. അനധികൃത കച്ചവടം തടയുകയാണ് ലക്ഷ്യം.

റോഡരികില്‍ എവിടെയും ഇനി തട്ടുകട തുടങ്ങാനാകില്ല. ഇതിനായി പ്രത്യേകം സ്ഥലം അനുവദിക്കും. ഭക്ഷണ കടകള്‍ക്ക് മാത്രമല്ല എല്ലാതരം കടകള്‍ക്കും ഇത് ബാധകമാണ്. ആളുകൂടുന്ന പ്രധാന ഇടങ്ങളാകും കോര്‍പ്പറേഷന്‍ നല്‍കുക . കച്ചവട കേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വണ്ടികള്‍ക്ക് ഒരേ നിറവും ഡിസൈനുകളും നല്‍കും. പുതിയ നയത്തിന് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി. നഗരത്തിലെ കച്ചവടക്കാരോട് അപേക്ഷ നല്‍കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മൂവായിരത്തിലധികം തെരുവ് കച്ചവടക്കാരാണ് നഗരത്തിലുള്ളത്. ഇതില്‍ പലരും ലൈസന്‍സില്ലാത്താവരാണ്. പ്രത്യേകിച്ച് അതിഥി തൊഴിലാളികള്‍. ഇവരെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് നല്‍കാനും ആലോചനയുണ്ട്.

Post a Comment