തൃശ്ശൂര്‍: ഹണി ട്രാപ്പില്‍ കുടുക്കി 71-കാരനില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. കുന്നംകുളത്ത് ആണ് സംഭവം.

വൃദ്ധന്‍്റെ പരാതിയില്‍ പെരുമ്ബിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

വൃദ്ധന്‍്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു.

സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരന്‍ രാജിയെ പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ രാജി വിളിച്ചു വരുത്തി, ഒപ്പമുള്ള നഗ്ന ദൃശ്യങ്ങള്‍ പക‍ര്‍ത്തി. ഇവ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അമ്ബത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ കൊടുത്തു. പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് 71കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment