ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഭുവനേശ്വറില്‍ നടന്ന മല്‍സരത്തില്‍ ഒഡീഷ കേരളത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഹര്‍മന്‍ ജ്യോത് ഖബ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 54ാം മിനിറ്റില്‍ ജെറി ഒഡീഷയ്ക്കായി ഗോള്‍ മടക്കി. 86ാം മിനിറ്റില്‍ പെഡ്രോയാണ് ഒഡീഷയുടെ വിജയഗോള്‍ നേടിയത്.

Post a Comment