യുവതിയ്ക്ക് എത്ര പ്രതിഫലം കൊടുത്താലും മതിയാവില്ല എന്ന അഭിപ്രായത്തോടെ പ്യുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിഡിയോ പങ്കു വെച്ചത്.

റെസ്റ്ററന്റിലെ ജോലി ചില്ലറപണിയൊന്നുമല്ല. കൃത്യസമയത്ത് ഓർഡർ എടുക്കണം, ഒട്ടും വൈകിക്കാതെ ഭക്ഷണമെത്തിക്കണം. ഓർഡറിലെന്തെങ്കിലും പിഴവു വന്നാലോ ഭക്ഷണമെത്താൻ അല്പം വൈകിയാലോ സ്വാദൽപ്പം കുറഞ്ഞാലോ ഒക്കെ ഭക്ഷണം കഴിക്കാനെത്തിയവരുടെ മുഖം മാറും.

റെസ്റ്റന്റിൽ തിരക്കുള്ള സമയമാണെങ്കിൽ പറയുകയേ വേണ്ട. എല്ലാ ടേബിളിലും ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ വെയ്റ്റർമാർ നെട്ടോട്ടമായിരിക്കും. കസ്റ്റമറെ ഹാപ്പിയാക്കുക അവരുടെ ഉത്തരവാദിത്വമാണല്ലോ. കസ്റ്റമർ ഹാപ്പിയല്ലെങ്കിൽ പിന്നെ പറയാനുണ്ടോ.
റെസ്റ്ററന്റിൽ തിരക്കുള്ളപ്പോൾ സമയം പാലിക്കാൻ പല അഭ്യാസങ്ങളും വെയ്റ്റർമാർക്ക് കാട്ടേണ്ടി വരും.

അത്തരത്തിൽ വെയ്റ്ററായ ഒരു യുവതിയുടെ വീഡിയോ വൈറലാവുകയാണ്. 12 ബിയർ മഗ്ഗുകളാണ് യുവതി ഒരുമിച്ചെടുക്കുന്നത്. ജർമ്മനിയിലെ ഒരു റെസ്റ്ററന്റിൽ വെയ്റ്ററാണ് യുവതി. ഒരു ടേബിളിൽ ബിയർ മഗ്ഗുകൾ യുവതി അടുക്കി വയ്ക്കുന്നതും അവ ഒന്നിച്ച് എടുത്തുകൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ കൗതുകമുള്ള പ്രകടനം റെസ്റ്ററന്റിൽ എത്തിയ ആൾ പകർത്തുകയായിരുന്നു.

Post a Comment