സ്കൂൾ കലോത്സവം നടത്തി.
നെല്ലിപ്പൊയിൽ 

 മഞ്ഞുവയൽ വിമല യുപി സ്കൂളിൽ സ്കൂൾ കലോത്സവം "രുദ്രിക 2022 " പ്രശസ്ത നാടകനടൻ കെപിഎസി വിൽസൺ ഉദ്ഘാടനം ചെയ്തു . രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കലാമേളയിൽ സ്കൂളിലെ ഭൂരിഭാഗംകുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് സ്കൂൾ കലാമേളകൾ എന്നും ഈ അവസരങ്ങളെ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും  ഉദ്ഘാടന പ്രസംഗത്തിൽ കെപിഎസി വിൽസൺ തന്റെ ജീവിത അനുഭവങ്ങളിലൂടെ പറയുകയുണ്ടായി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആൻസി തോമസ് കലാമേള കൺവീനർ അനുപമ ജോസഫ്  ,ജോയ് ജോർജ്  സി. സ്നേഹ, ഷബീർ കെ.പിതുടങ്ങിയവർ സംസാരിച്ചു.

Post a Comment