പുലിക്കയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അജ്ഞാത വ്യക്തി താമസമാക്കി

കോടഞ്ചേരി:രണ്ടു ദിവസമായി പുലികയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉത്തർപ്രദേശ്  സ്വദേശി  സ്വബോധമില്ലാതെ കിടക്കുന്നു.സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ   ഇരിക്കുന്ന ബസ്റ്റോപ്പ് ആണിത്. അജ്ഞാതന്റെ വാസം  നാട്ടുകാരെയും കച്ചവടക്കാരെയും  ഓട്ടോക്കാരെയും ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ്. അധികൃതരെ വിവരമറിയിച്ചിട്ടും കൃത്യമായ മറുപടി നാട്ടുകാർക്ക് കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ കുടുങ്ങിയിരിക്കുകയാണ്.

Post a Comment