പഠന പിന്തുണയുമായി വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകരെത്തി..

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ അധ്യാപകർ അവധിദിനം പ്രവൃത്തിദിവസമാക്കി പഠന പിന്തുണയുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തി. മുഴുവൻ അധ്യാപകരും ബാച്ചുകളായി തിരിഞ്ഞ് ഒരു ദിവസം കൊണ്ടു തന്നെ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജീവിത സാഹചര്യങ്ങളും നേരിൽ കാണാൻ എത്തുകയായിരുന്നു.. മട്ടിക്കുന്ന്, മൈലള്ളാംപാറ, കാക്കവയൽ, കക്കാട്, അടിവാരം, ചിപ്പിലിത്തോട്, നൂറാം തോട്, ഈങ്ങാപ്പുഴ തുടങ്ങി എല്ലാ മേഖലകളിലും അധ്യാപകരെ കാത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്നു.. അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും പഠനപ്രവർത്തനങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഇത്തരം ഗൃഹസന്ദർശനങ്ങൾക്കു സാധിക്കുമെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. മുഴുവൻ ക്ലാസുകളിലേക്കും ഈ പരിപാടി നടപ്പിലാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

മലയോര വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW  ക്ലിക്ക് ചെയ്യുക  👇👇👇




Post a Comment