നെല്ലിപ്പൊയിൽ:
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളയും, പ്രദർശനവും പ്രധാനാധ്യാപിക ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും, അന്വേഷണാത്മക ചിന്തയും വളർത്തിയാൽ നല്ലൊരു ഭാവി പൗരനെ വാർത്തെടുക്കാൻ കഴിയുമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. എസ് ആർ ജി കൺവീനറും, സയൻസ് അധ്യാപികയുമായ അഖില ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, ചാർട്ടുകൾ, ലഘു പരീക്ഷണങ്ങൾ, പഴയ കാല ഉപകരണങ്ങൾ തുടങ്ങിയവ കുട്ടികളിലും രക്ഷിതാക്കളിലും വിസ്മയമുണ്ടാക്കി.
സീനിയർ അധ്യാപകൻ, ജോയി ജോർജ് ചടങ്ങിന് നന്ദി പറഞ്ഞു. അധ്യാപകരായ അഖില മോൾ സി.ബി, സി. അൽഫോൻസ അഗസ്റ്റിൻ, പ്രവീൺ ജോസ് എന്നിവർ നേതൃത്വം നൽകി.

Post a Comment