പ്രതീകാത്മക ചിത്രം👆
കൊയിലാണ്ടിയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊയിലാണ്ടി: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്.
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും സംഘം മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയി. ശേഷം ഇന്നോവ വാഹനം പൂർണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു എന്നാണ് പറയുന്നത്.

Post a Comment