തിരുപ്പതി: ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭര്‍ത്താവിനെ വിവാഹം കഴിപ്പിച്ചു ഭാര്യ. ആന്ധ്രാപ്രദേശിലാണ് കൗതുകകരമായ സംഭവം നടന്നത്.തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ ആണ് ഭർത്താവും കാമുകനും. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്. വിശാഖപട്ടണത്ത് നിന്ന് നിത്യശ്രീയെന്ന യുവതി പഴയ കാമുകനെ തേടി യെത്തിയതോടെയാണ് സിനിമ കഥയെ വെല്ലും സംഭവങ്ങൾ അരങ്ങേറിയത്. 


വിമലയുടെ അടുത്തായിരുന്നു നിത്യശ്രീ എത്തിയത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാണോ മറക്കാനോ തനിക്ക് സാധിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് സംഭവിച്ചതൊക്കെ ഒരു സിനിമ പോലെ അപ്രതീക്ഷിതമായിരുന്നു.




കാമുകിയെകൊണ്ട് തന്റെ ഭര്‍ത്താവിനെ വിവാഹം കഴിപ്പിക്കാന്‍ വിമല തീരുമാനിച്ചു. ബന്ധുക്കളുടെ എല്ലാം എതിര്‍പ്പിനെ അവഗണിച്ച്‌ വിമല തന്നെ അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു. മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും വിമല തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ച്‌ കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു..



മലയോര വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW  ക്ലിക്ക് ചെയ്യുക  👇👇👇



Post a Comment