താമരശ്ശേരി:ചുരത്തിൽ ചരക്കുലോറി  കുടുങ്ങി, ഗതാഗത തടസ്സം നേരിടുന്നു
ചുരം ഏഴാം വളവിലാണ് ചരക്കുലോറി ബ്രേക്ക്ഡൗണായി കുടുങ്ങിയത്.ഇതു മൂലം ചെറിയ തോതിൽ ഗതാഗതതടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ട്. മെക്കാനിക്ക് എത്തി തകരാറുകൾപരിഹരിക്കുന്നതോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് ചുരം സംരക്ഷണ സമിതി പ്രവൃത്തകർ അറിയിച്ചു.

Post a Comment