ആനക്കാംപൊയിൽ: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലേയും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലേയും സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ആനക്കാംപൊയിൽ സെന്റ് മേരിസ് യുപി സ്കൂളിൽ വെച്ച് ത്രിദിന അഡ്വഞ്ചർ ക്യാമ്പ് നടത്തി.  സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് ഉദ്ഘാടനം നടത്തിയ ക്യാമ്പിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഡിസ്ട്രിക്റ്റ് കമ്മീഷണർ വി ഡി  സേവ്യർ മുഖ്യപ്രഭാഷണം നടത്തി. സെപ്റ്റംബർ 5 ന് രാവിലെ ആരംഭിച്ച ക്യാമ്പ് 7 ന് രാവിലെ 10 മണിക്ക് അവസാനിച്ചു.  ഏതൊരു പ്രതികൂല സാഹചര്യത്തിലും കുട്ടികൾ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണം എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.രണ്ട് സ്കൂളുകളിൽ നിന്നുമായി 124 കുട്ടികൾ അണിനിരന്ന ക്യാമ്പിൽ പതിനഞ്ചോളം അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു. മൂന്നുവർഷങ്ങൾക്ക്‌ ശേഷമാണ് ഇത്തരത്തിൽ ഒരു ക്യാമ്പ്  കുട്ടികൾക്കായി നടത്തപ്പെടുന്നത്. ക്യാമ്പ് 100% വിജയം കണ്ടു എന്ന് മുക്കം LA സെക്രട്ടറി അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു.

Post a Comment