സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ 30 വയസ്സുള്ള ആൺസുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 32കാരൻ. ഉത്തർപ്രദേശിലെ ബറേയ്‌ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഇരുവരും ഒരുവർഷമായി വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾ 30കാരൻ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. പലതവണ പണം നൽകിയെന്നും 32കാരൻ പൊലീസിനോട് വ്യക്തമാക്കി. ഭീഷണി തുടർന്നതോടെയാണ് ആക്രമിക്കാൻ പദ്ധതിയിട്ടത്. ഹോട്ടലിൽ മുറി എടുത്ത ശേഷം ഫോണിൽ നിന്നും വിഡിയോ ഡിലീറ്റ് ചെയ്യാൻ പ്രതി ആവശ്യപ്പെട്ടു. 30കാരൻ ഇതിന് തയാറായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ മൂർച്ചയേറിയ ആയുധം വച്ച് പ്രതി സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിക്കും പരുക്കേറ്റു. ഇരുവരും ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. 30കാരന്റെ പരുക്ക് ഗുരുതരമാണെന്നും പൊലീസ് പറയുന്നു.

Post a Comment