ഓണാഘോഷം നാടിന്റെ ഉത്സവമായി
നെല്ലിപ്പൊയിൽ:
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ, ഓണാഘോഷം "പൂവിളി 2022 " വർണ്ണാഭമായ ആഘോഷങ്ങളോടെ നടത്തി. സിനിയർ സിവിൽ പോലീസ് ഓഫീസറും, സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ ജിനേഷ് കുര്യൻ, ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ കുട്ടികളുടെ മെഗാ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ആകർഷകമായ വിവിധ മത്സരങ്ങൾ, വടംവലി, പി.റ്റി.എ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിഭവസമൃദ്ധമായ ഓണസദ്യ, എന്നിവ ഓണാഘോഷത്തിന് നിറപ്പകിട്ടേകി.മാതാപിതാക്കളുടെ പങ്കാളിത്തം, ആദ്യാവസാനം പരിപാടികളെ സജീവമാക്കി.
ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് , പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ, എം.പി.ടി.എ പ്രസിഡന്റ് ഷീന ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment