പൂപ്പൊലി -2022'ഓണാഘോഷം സംഘടിപ്പിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി.സ്കൂളിലെ ഓണാഘോഷം 'പൂപ്പൊലി - 2022' വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യാഥിതിയായിരുന്നു. രണ്ടുവർഷത്തെ ഇടവേളക്കുശേഷം വിദ്യാലയത്തിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടികളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശപൂർവം പങ്കു ചേർന്നു. സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂക്കളമൊരുക്കി മാവേലിയെ വരവേറ്റു.
തുടർന്ന് ബോൾ പാസിങ്ങ്, ബലൂൺ പാസിങ്ങ്, ചാക്ക് റേസ്, വടംവലി തുടങ്ങിയ വിവിധ മൽസരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.

Post a Comment