റബ്ബർ പുതുകൃഷി / ആവർത്തന കൃഷി സബ്സിഡി
ആർ പി എസ് പ്രസിഡന്റ് മാരുടെയും കർഷകരുടെയും ശ്രദ്ധയ്ക്ക്
2020 ലേയും -2021 ലെ യും പുതുകൃഷി / ആവർത്തന കൃഷി ചെയ്തവർക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ വഴി റബ്ബർ ബോർഡ് വെബ്സെറ്റ് (www.rubberboard.org.in) ലുള്ള Service plus സൈറ്റിലൂടെ ആണ് അപേക്ഷ നൽകേണ്ടത്.
http://www.serviceonline.gov.in/dbt
💫 താഴെപ്പറയുന്ന രേഖകളും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം
1. റബ്ബർ കൃഷി ചെയ്ത സ്ഥലത്തിന്റെ അതിർത്തികൾ രേഖപ്പെടുത്തിയ പ്ലാൻ (സ്വയം തയ്യാറാക്കിയാൽ മതിയാകും )
2. ബാങ്ക് പാസ്ബുക്ക് കോപ്പി. (ആധാർ ബന്ധിപ്പിച്ചത് )
3. വില്ലേജ് ഓഫീസറുടെ പക്കൽനിന്നും കൈവകാശ സർട്ടിഫിക്കറ്റ്
4. നോമിനേഷൻ {ആവശ്യമെങ്കിൽ}
5. റബ്ബർ തൈ വാങ്ങിയതിന്റെ ബില്ല് / സ്വയം സാക്ഷ്യപത്രം
6. തിരിച്ചറിയൽ രേഖ
💫ഒരാളുടെ പേരിൽ ആകെ റബ്ബർതോട്ടത്തിന്റെ വിസ്തീർണ്ണം [ടാപ്പ് ചെയ്യാത്തതും ചെയ്യുന്നതും അടക്കം ]
രണ്ട് ഹെക്ടറിൽ താഴെ ഉള്ളവർക്ക് മാത്രമേ ധനസഹായത്തിനർഹതയുള്ളൂ.
പരമാവധി ഒരു ഹെക്ടറിനു വരെയെ സബ്സിഡി ലഭിക്കുകയുള്ളൂ.
💫സബ്സിഡി ഒരു ഹെക്ടറിന് 25000 രൂപ ഒറ്റത്തവണയായി
കൊടുക്കും
💫അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 -10- 2022



Post a Comment