മത്സ്യത്തൊഴിലാളി വല കീറിയതിനു ചോദിച്ചത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം; തയ്യാറാവാത്ത റിസോർട്ട് ഉടമകൾക്ക് ഒടുവിൽ 200 കോടി രൂപ മുടക്കിയ റിസോർട്ട് തന്നെ പൊളിച്ചു നീക്കേണ്ടി വരുന്നു: മിനി മുത്തൂറ്റ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കാപ്പികോ റിസോർട്ട് പൊളിക്കാൻ ഇടയാക്കിയ കഥ ഇങ്ങനെ.
ആലപ്പുഴ: തന്റെ ഉപജീവന മാര്‍ഗമായ വല കീറിയതിനു നഷ്ടപരിഹാരം ചോദിച്ചു ചെന്ന മത്സ്യ തൊഴിലാളിയെ അന്നു പുച്ഛിച്ചു തിരിച്ചയച്ചതില്‍ കാപികോ റിസോര്‍ട്ട് മാനേജ്മെന്റ് ഇപ്പോള്‍ ശരിക്കും മനഃസ്തപിക്കുന്നുണ്ടാവണം. 200 കോടിയിലേറെ മുതല്‍ മുടക്കുണ്ടെന്നു പറയുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നില്‍ വലിയ പരിസ്ഥിതി സംഘടനകളോ സര്‍ക്കാരുകളോ ഒന്നുമല്ല, ഏതാനും മത്സ്യത്തൊഴിലാളികളുടെ ആത്മവീര്യത്തോടെയുള്ള പോരാട്ടമാണ്. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് കാപ്പികോ റിസോർട്ട്.
കേസിന്റെ തുടക്കം
11.23 ഏക്കര്‍ സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അഞ്ചു പേരുടെ കൈവശമുണ്ടായിരുന്ന കുറച്ചു സ്ഥലം കൂടിയ വില നല്കി വാങ്ങിയെടുത്തുകൊണ്ടാണ് റിസോര്ട്ടുകാര് ഈ തുരുത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഒരു ഭാഗം നികത്തിയെടുത്തെന്നും പുറമ്ബോക്ക് കൈയേറിയെന്നുമായിരുന്നു ആരോപണം. കായലില്‍നിന്നു ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. കാപികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു. ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് പൊളിച്ചു നീക്കിയത്

Post a Comment