മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെന്റ് ആന്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഈ മാസം സെപ്: 17 രാവിലെ 11 മണിക്ക്

സംസ്ഥാനത്ത് ആദ്യമായി സഹകരണ രംഗത്ത് കായിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി തുടക്കം കുറിക്കുന്ന കോഴിക്കോട് ജില്ലയിലെ മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെന്റ് ആന്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഈ മാസം സെപ്: 17 രാവിലെ 11 മണിക്ക് ശ്രീ.വി.അബ്ദുറഹിമാൻ
(ബഹു. സ്പോർട്സ് വകുപ്പ് മന്ത്രി ) തിരുവമ്പാടിയിൽ നിർവ്വഹിക്കുന്നതാണ്. പ്രസ്തുത പരിപാടി വിജയിപ്പിക്കുന്നതിനായി തിരുവമ്പാടിയിൽ സ്വാഗത സംഘ യോഗം ചേർന്നു പരിപാടിയിൽ സംഘം . പ്രസിഡണ്ട് ശ്രീ ജോസ് മാത്യു സ്വാഗതം ആശംസിച്ചു.യോഗത്തിൽ മുൻ എംഎൽഎ ശ്രീ ജോർജ് എം തോമസ് അധ്യക്ഷനായി ഉൽഘാടന പരിപാടിയുടെ ചേയർമാൻ ആയി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു കളത്തൂരിനേയും കൺവീനർ ആയി ശ്രീ ജോസ് മാത്യുവിനേയും തിരഞ്ഞെടുത്തു. പരിപാടിയിൽ ,ടി. വിശ്വനാഥൻ,വി കെ വിനോദ്, ജോളി ജോസഫ് ,സി എൻ പുരുഷോത്തമൻ , ജോയി മാങ്കുഴി എബ്രഹാം മാനുവൽ ,സുന്ദരൻ എ പ്രണവം,എന്നിവർ സംസാരിച്ചു.യോഗത്തിൽ വൈസ് പ്രസിഡൻറ് ശ്രീ പി ടി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി

Post a Comment