മഞ്ഞുവയൽ  വിമല യുപി സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ഔഷധ ഉദ്യാനത്തിന്റെയും പച്ചക്കറി തോട്ടത്തിന്റെയും നിർമ്മാണം കോടഞ്ചേരി അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ റെനീഷ്.എം ഔഷധ  സസ്യ ങ്ങളും പച്ചക്കറി തൈകളും   നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജൈവ പച്ചക്കറി കൃഷിയുടെ കാലിക പ്രസക്തിയെപ്പറ്റിയും പരിസ്ഥിതി സംരക്ഷണത്തിൽ  വിദ്യാർഥികൾക്ക് എങ്ങനെ പങ്കാളികൾ  ആകാം എന്നതിനെ പറ്റിയും വീട്ടുവളപ്പിൽ ലഭ്യമായ  അമൂല്യ ഔഷധ  സ സ്യങ്ങളേപറ്റിയും  കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും സങ്കരയിനം  മഴക്കാല  പച്ചക്കറി  വിത്തിനങ്ങൾ വിതരണം  ചെയുകയും  ചെയ്തു.പ്രസ്തുത യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക ആൻസി തോമസ് അധ്യക്ഷത വഹിക്കുകയും പിടിഎ പ്രസിഡന്റ് ശ്രീ വിൽസൺ തറപ്പേൽ സ്റ്റാഫ് പ്രതിനിധികളായ സിസ്റ്റർ അൽഫോൻസാ, അഖില ബാബു,മനോജ് മാനുവൽ,അനുപമ ജോസഫ്,ജോയ് ജോർജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.അധ്യാപകരായ അഖില മോൾ, സിസ്റ്റർ സ്നേഹ,ഡയസ് ജോസ്, പ്രവീൺ ജോസ്,ഷബീർ കെ പി എന്നിവർ നേതൃത്വം നൽകി.

Post a Comment