മാഡ്രിഡ്: 1708ൽ ബ്രിട്ടീഷുകാർ മുക്കിയ സ്വർണ്ണം നിറച്ച പ്രശസ്ത സ്പാനിഷ് കപ്പലായ സാൻ ജോസ് ഗാലിയനിനടുത്ത് രണ്ട് കപ്പലിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. 1701 മുതൽ 1714 വരെ നീണ്ടു നിന്ന സ്പാനിഷ് യുദ്ധത്തിനിടെയാണ് 1708-ൽ ബ്രിട്ടീഷുകാർ 600 പേരടങ്ങിയ സാൻ ജോസ് കപ്പലിനെ മുക്കിയത്. 17 ബില്യൺ(1700 കോടി ഡോളർ) വിലമതിക്കുന്ന സ്വർണ്ണം ഇതിലുണ്ടായിരുന്നു. 2015-ലാണ് ഈ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. ഇതിന് സമീപത്താണ് പുതിയ രണ്ട് കപ്പലുകൾ കണ്ടെത്തിയിരിക്കുന്നതെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് കപ്പലുകൾക്കും 200 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊളംബിയൻ നാവിക അധികൃതരാണ് ഇവിടെ പരിശോധന നടത്തുന്നത്. സ്വർണക്കട്ടിയും വാളുകളും കപ്പലുകൾക്കൊപ്പം കണ്ടെത്തിയതാണ് റിപ്പോർട്ട്. റിമോർട്ട് കൺട്രോൾഡ് ഉപകരണങ്ങൾ ഉപയോഗിച്ച് പകർത്തിയ വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. കടൽനിരപ്പിൽ സ്വർണനാണയങ്ങൾ ചിതറികിടക്കുന്നതും കണ്ടെത്തനായിട്ടുണ്ട്.
കൊളംബിയൻ സർക്കാർ പുറത്തുവിട്ട വീഡിയോയിൽ ഒരു പീരങ്കി കാണാം. വിവിധ കളിമൺ പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പുരാവസ്തുക്കൾ മണലിൽ ചിതറിക്കിടക്കുന്നതും കാണാം.
പീരങ്കികളിലൊന്നിന് സമീപമുള്ള ക്ലോസപ്പ് ചിത്രങ്ങളിൽ മണലിൽ സ്വർണ്ണ നാണയങ്ങൾ പരന്ന് കിടുക്കുന്നതായി കാണാം. മറ്റൊരു ചിത്രത്തിൽ വലിയ തോതിൽ ചായകപ്പുകളും മണലിൽ ചിതറിക്കിടക്കുന്നുണ്ട്.
200 വർഷങ്ങൾക്ക് മുമ്പ്, 1810-ൽ കൊളംബിയ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച അതേ കാലഘട്ടത്തിൽ തന്നെയുള്ളതാണ് ഈ രണ്ട് പുതിയ കപ്പലുകളുമെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.



Post a Comment