കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ തദ്ദേശസ്വയംഭരണ അദ്ധ്യക്ഷൻ മാർക്ക് അധികാരം നൽകി കൊണ്ടുള്ള മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം  വന്യ ജീവി ശല്യമുള്ള പ്രദ്ധേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് തോക്ക് ലൈസൻസ് ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അതിന് വനം വകുപ്പിന്റെ  NOC നൽകുന്നതിന് വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം ,NOC യുടെ തടസ്സം മൂലം പുതിയ തോക്ക് ലൈസൻസ് എടുക്കുന്നതിനോ, പഴയ തോക്ക് ലൈസൻസുകൾ പുതുക്കുന്നതിനും സാധിക്കുന്നില്ല. അതിന് മാറ്റം വരുത്തണമെന്നും, അതോടൊപ്പം ബഹു. കേരള ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഏത് വിധേനയും നശിപ്പിക്കാൻ വ്യക്തികൾക്ക് അധികാരം നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു കർഷകരെ സഹായിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

https://chat.whatsapp.com/BFtUgHh0AFz2aZU2cj7tyy

Post a Comment