തിരുവമ്പാടി : കർഷകരുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നി കളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയ കേരള ഗവണ്മെന്റിന്റെ തിരുമാനം കേരള കോൺഗ്രസ്‌ (എം ) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്‌തു. മലയോര മേഖലയിൽ കാട്ടുപന്നി മൂലം കഷ്ടപ്പെടുന്ന ഒട്ടേറെ കർഷകർക്ക് ഇത് മൂലം പ്രയോജനം ഉണ്ടാകുമെന്നു കമ്മിറ്റി അഭിപ്രായപെട്ടു. 

 കേരള കോൺഗ്രസ്‌ (എം ) തിരുവമ്പാടി നിയോജകണ്ഡലം പ്രസിഡന്റായി ശ്രീ മാത്യു ചെമ്പോട്ടിക്കൽ, ജനറൽ സെക്രട്ടറി ആയി ശ്രീ ബിനു അബ്രഹാം പുതുപ്പാടി, വൈസ് പ്രസിഡന്റ്റുമാരായി ശ്രീ കുര്യാച്ചൻ പാണ്ടംപാടം, വിൽ‌സൺ താഴത്തുപറമ്പിൽ ട്രഷറായി ജോണി താഴത്തുവീട്ടിൽ, സെക്രട്ടറിമാരായി ആൻസി സെബാസ്റ്റ്യൻ, ഫൈസൽ ചാലിൽ, ജോസഫ് വണ്ടൻമാക്കൻ, ജോബി മാതാളികുന്നേൽ, സംസ്ഥാന കമ്മിറ്റി അംഗമായി എം കെ ഏലിയാസ് എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment