കോടഞ്ചേരി: കെ.പി.സി.സി പ്രസിഡൻറ്  കെ സുധാകരൻ എം.പി ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച്  കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി  ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  

പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്  തോമസ് ചെമ്പകശ്ശേരി  ഉദ്ഘാടനം ചെയ്തു.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. 

 യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, അന്നക്കുട്ടി ദേവസ്യ, വിൻസെൻറ് വടക്കേമുറിയിൽ, ബാബു പെരിയപ്പുറം, ചിന്നാ അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ബഷീർ അബ്ദുള്ള, ലൈജു അരീപ്പറമ്പിൽ,ഷിജു കൈതകുളം, ജോസ് പൈക, എന്നിവർ പ്രസംഗിച്ചു.
_

Post a Comment