ഓൺ ലൈൻ പഠനം: സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മൊബൈൽ ഫോൺ നൽകി പൂവാറൻതോട് ഗവ.എൽ.പി. സ്കൂൾ
കൂടരഞ്ഞി: ഓൺലൈൻ പഠനത്തിന് ആവിശ്യമായ മൊബൈൽ ഫോൺ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കി പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പൂവാറൻതോട് ഗവ.എൽ.പി.സ്കൂൾ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വസിക്കുന്ന മലയോര പ്രദേശമായ പൂവറൻ തോടിലെ ഏക വിദ്യാലയത്തിൽ
നടപ്പിലാക്കിയ പദ്ധതിയാണ് പൊതുവിദ്യാലയ ചരിത്രത്തിലെത്തന്നെ പുതിയൊരധ്യായമായി മാറിയത്.
2021 ഒക്ടോബറിൽ സാഫല്യം സമാദരം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി
മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയുടെ മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്.
അനാർക്ക് ബിൽഡേഴ്സ്, കെയർ & ക്യൂയർ എന്നീ കമ്പനികളും 35 സുമനസുകളും കൈകോർത്താണ് പദ്ധതിയിക്ക് ആവിശ്യമായ പണം കണ്ടെത്തിയത്.
മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിന് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയ ജില്ലയിലെ ഏക വിദ്യാലമായി ഇതോടെ പൂവാറൻതോട് ജി എൽ പി സ്കൂൾ മാറി.
മുക്കം എ ഇ ഒ ഓംകാരനാഥൻ,സാമൂഹ്യ പ്രവർത്തകൻ ബന്ന ചേന്ദമംഗലൂർ, എഞ്ചിനീയറായ മുഹമ്മദ് ലെസ്,സ്കൂൾ ഹെഡ് മാസ്റ്റർ മുസ്തഫ ചേന്ദമംഗലൂർ എന്നിവരാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.
സ്കൂളിൽ നടന്ന മുന്നാം ഘട്ട ഫോൺ വിതരണോദ്ഘാടനം വാർഡ് മെമ്പർ എൽസമ്മ ജോർജ് നിർവ്വഹിച്ചു.
പിടിഎ പ്രസിഡണ്ട് ഡെന്നീസ്ചോക്കാട്ട്, ഹെഡ്മാസ്റ്റർ മുസ്തഫ ചേന്ദമംഗലൂർ,എം.പി.ടിഎ പ്രസി. ഷഹർബാൻ അസീസ്,
സ്റ്റാഫ്സെക്രട്ടറി രതില കെ.കെ എന്നിവർ പ്രസംഗിച്ചു.

Post a Comment