നമ്മുടെ നാട്ടിൽ ബസ്സിൽ ടിക്കറ്റ് എടുക്കാതെ യുഗം, മദ്യപിച്ചു ലക്കുകെട്ട് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നവരെ ബസ് ജീവനക്കാരും യാത്രക്കാരും പലപ്പോഴും വഴിയിൽ ഇറക്കിവിടാറുണ്ട്.എന്നാൽ വിമാനത്താവളത്തിൽ നിന്നും ഇറക്കി വിട്ട കഥ നാം കേട്ടില്ലെന്ന് തന്നെ പറയാം.വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യുവതിയെ ഇറക്കി വിട്ട സംഭവം മാഞ്ചസ്റ്ററിൽ അരങ്ങേറിയത്
 മാഞ്ചസ്റ്ററില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള ജെറ്റ് 2 വിമാനത്തിലാണ് സംഭവം.




സഹയാത്രികരെയും എയര്‍ഹോസ്റ്റസിനെയും തെറിവിളിക്കുകയും തല്ലുകയും ചെയ്ത യുവതിയെ ആണ് യാത്രാമധ്യേ വിയന്നയില്‍ അടിയന്തിരമായി വിമാനം ലാന്റ് ചെയ്ത ശേഷം ഇറക്കിവിട്ടത്. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ കിര്‍ക്ലീസ് ഏരിയയില്‍ നിന്നുള്ള യുവതിയാണ് വിമാനത്തില്‍ ​ഗുണ്ടായിസം കാട്ടിയത്.
തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യുവതി ബഹളം വെച്ച്‌ സീറ്റില്‍ നിന്നും എഴുന്നേറ്റത്. ആദ്യം സഹയാത്രികരോട് കയര്‍ത്ത യുവതി പിന്നീട് രം​ഗം ശാന്തമാക്കാനെത്തിയ എയര്‍ഹോസ്റ്റസിന് നേരേ തിരിഞ്ഞു. നിങ്ങളുടെ തല അടിച്ച്‌ പൊളിക്കും എന്നായി ഭീഷണി. നിരവധി യാത്രക്കാരെ യുവതി ശാരീരികമായി ഉപദ്രവിച്ചെന്നും പരാതി ഉയര്‍ന്നു. ഇതോടെയാണ് യുവതിയുമായി യാത്ര തുടരേണ്ടതില്ലെന്ന് വിമാന ജീവനക്കാര്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് അന്റാലിയയിലേക്കുള്ള നാലര മണിക്കൂര്‍ പറക്കലിനായി വിമാനം പുറപ്പെട്ടത്. എന്നാല്‍ യുവതി അക്രമാസക്തയായതോടെ പൈലറ്റുമാര്‍ വിയന്നയിലേക്ക് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. 11.40 ഓടെ വിയന്നയിലെത്തിയ ജെറ്റ്2 വിമാനത്തില്‍ നിന്ന് യുവതിയെ ഇറക്കിവിട്ടു

Post a Comment