എം എ എം എൽ പി & യു പി വിളക്കാംതോട് സ്കൂളിൽ വാർഷികാഘോഷവും  സർവീസിൽ നിന്നു വിരമിക്കുന്ന സിസ്റ്റർ ട്രീസക്ക് യാത്രയയപ്പും നൽകി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ സക്കറിയ മങ്കരയിൽ  അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബി പി ഓ ശ്രീ ശിവദാസൻ കെ, വാർഡ് മെമ്പർമാരായ ശ്രീമതി ഷൈനി ബെന്നി, ശ്രീമതി ലിസി സണ്ണി, ശ്രീമതി രാധാമണി ദാസൻ, ഹെഡ്മാസ്റ്റർമാരായ ശ്രീമതി മിനി ജോൺ, ശ്രീ റോയ് ജോസ്,  പിടിഎ പ്രസിഡണ്ട് മാരായ ശ്രീ കുഞ്ഞിമരക്കാർ, ശ്രീ ഷമീർ എം എം, എംപിടി എ പ്രസിഡണ്ടുമാരായ ശ്രീമതി മുംതാസ്, ശ്രീമതി രേഖ ബിനീഷ്, സ്കൂൾ ലീഡർ ആയ മാസ്റ്റർ ടോം ബിജു  എന്നിവർ പ്രസംഗിച്ചു.

 ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ ട്രീസക്ക് യാത്രാമംഗളങ്ങൾ അർപ്പിച്ച് അധ്യാപക പ്രതിനിധി ശ്രീ ജോസഫ് തോമസ്,സ്നേഹ വിനോദ്, എയ്ഞ്ചൽ റോബിൻസൺ എന്നിവർ സംസാരിച്ചു.  

 എൽഎസ്എസ് യുഎസ്എസ് വിജയികൾക്കുള്ള ആദരം ശ്രീമതി മേഴ്സി  പുളിക്കാട്ടിൽ നിർവഹിച്ചു.

 സിസ്റ്റർ ട്രീസ യുടെ മറുപടി പ്രസംഗത്തിന് ശേഷം കുട്ടികളുടെ വിവിധ  കലാപരിപാടികൾ നടന്നു.

Post a Comment