ഒഡീഷ:എട്ടു വയസുകാരിയുടെവെട്ടിയെടുത്ത തലയുമായി നടന്ന് യുവാവ് ഭീതി പരത്തി
ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് ഭീകര സംഭവം.വെള്ളിയാഴ്ചയാണ് എട്ടുവയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്ന യുവാവിനെപൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്‍റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

രാവിലെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കോടാലിയുമായെത്തിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നതിനു ശേഷം സമീപത്തുള്ള കിണറില്‍ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളയുകയും ചെയ്യും. ഇതുകണ്ട യുവാവിന്‍റെ ഭാര്യ ചോദ്യം ചെയ്തെങ്കിലും അവരെ പ്രതി കോടാലി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. 

Post a Comment